pta report

ഫോട്ടോ ലിങ്കുകളോടെയുള്ള പി ടി എ വാര്‍ഷിക റിപ്പോര്‍ട്ട് 2017-18 പ്രസിദ്ധീകരിച്ചിരിക്കുന്നു. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.

Time Table

പുതുക്കിയ ടൈം ടേബിള്‍ DOWNLOADS ല്‍ (UP & HS)

Sunday, July 30, 2017


നെല്‍കൃഷി
(ഞാറു നടീല്‍ 18-07-2017)

    സ്കൗട്സ് & ഗൈഡ്സിന്റെ നേതൃത്വത്തില്‍ എട്ടുപൊതിപ്പാട് വയലില്‍ നൊല്‍കൃഷി ആരംഭിച്ചു. ശ്രീ കയ്യാലവളപ്പില്‍ മധുവിന്റെ വയലാണ് കൃഷി ഇറക്കാനായി വിട്ടു തന്നത്. 18-07-2017 ന് സ്കൂളില്‍ നിന്നും കുട്ടികളും രക്ഷിതാക്കളും വികസന സമിതി അംഗങ്ങളും ജനപ്രതിനിധികളുംഅദ്ധ്യാപകരും അടങ്ങിയ സംഘം വയലിലെത്തി നാട്ടിപ്പാട്ടിന്റെ അകമ്പടിയോടു കൂടി ഞാറു നട്ടു. കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കുഞ്ഞിക്കണ്ണന്‍ ഞാറു നടീല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ബൈസ് പ്രസിഡണ്ട് പി എല്‍ ഉഷ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഭൂപേഷ്, പഞ്ചായത്ത് അംഗം ലത, പി ടി എ പ്രസി‍ണ്ട് പി ജെ വര്‍ഗ്ഗീസ്, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ കണ്‍വീനര്‍ പി ഗംഗാധരന്‍, വികസന സമിതി ചെയര്‍മാന്‍ വി കരുണാകരന്‍ നായര്‍, സീനിയര്‍ അസിസ്റ്റന്റ് ഉഷാദേവി കാമ്പ്രത്ത്, സ്റ്റാഫ് സെക്രട്ടറി ടി വി മധുകുമാര്‍, സ്കൗട്സ് മാസ്റ്റര്‍ പി ഗോപി, ഗൈഡ്സ് ക്യാപ്റ്റന്‍ എം ടി മേഴ്സി, ഹരിത എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് പി മോഹനന്‍ സ്വാഗതവും ഹെഡ്‌മാസ്റ്റര്‍ ഇ വി എം ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു
ചിത്രങ്ങള്‍ PHOTOS പേജില്‍

No comments:

Post a Comment