pta report

ഫോട്ടോ ലിങ്കുകളോടെയുള്ള പി ടി എ വാര്‍ഷിക റിപ്പോര്‍ട്ട് 2017-18 പ്രസിദ്ധീകരിച്ചിരിക്കുന്നു. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.

Time Table

പുതുക്കിയ ടൈം ടേബിള്‍ DOWNLOADS ല്‍ (UP & HS)

Thursday, September 6, 2018


 
അധ്യാപനത്തിന്റെ നേരു നുണഞ്ഞ് തായന്നൂരിലെ കുട്ടികൾ

      ദേശീയ അധ്യാപക ദിനത്തിൽ അധ്യാപനത്തിന്റെ മാധുര്യവും പുതുമയും അനുഭവിക്കാൻ തായന്നൂരിലെ കുട്ടികൾക്ക് അവസരം ലഭിച്ചു. ഒന്നു മുതൽ പത്തുവരെ  ക്ലാസുകളിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ തന്നെയാണ് അന്നേ ദിവസം അധ്യാപകരായി സേവനമനുഷ്ഠിച്ചത്. പത്താം തരത്തിലെ കുട്ടികളെയാണ് ഇതിനായി തെരഞ്ഞെടുത്തത്. കുട്ടി അധ്യാപകർക്കായി പ്രത്യേക സ്റ്റാഫ് റൂം സജ്ജീകരിച്ചു. അനുഷ എം എസ് ആയിരുന്നു പ്രധാനാധ്യാപിക. രാവിലെ നടന്ന അസംബ്ലിയിൽ കുട്ടികളുടെ HM അധ്യാപക ദിനത്തിന്റെ  പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ദിനാചരണം സംബന്ധിച്ച വിശദാംശങ്ങൾ നൽകുകയും ചെയ്തു. സൂക്ഷ്മാസൂത്രണം. ടീച്ചിംഗ് മാനുവൽ പരിശോധന, ക്ലാസ് സൂപ്പർ വിഷൻ എന്നിവയെല്ലാം ദിനാചരണത്തിന്റെ ഭാഗമായി നടന്നു. ക്ലാസിനു ശേഷം നടന്ന അവലോകന യോഗത്തിൽ കുട്ടികൾ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു. കുട്ടികൾ നല്ല അച്ചടക്കം പാലിച്ചതായും മികച്ച അനുഭവങ്ങൾ ലഭിച്ചതായും കുട്ടികൾ പറഞ്ഞു. സമയക്കുറവ് പരിമിതിയായതായും അഭിപ്രായപ്പെട്ടു. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക്  മധുര പലഹാരം വിതരണം ചെയ്തു. സ്കൗട്സ് & ഗൈഡ്സ് അംഗങ്ങൾ അധ്യാപകരെ പൂച്ചെണ്ട് നൽകി ആദരിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷം 2018
          സ്വാതന്ത്ര്യദിനത്തിൽ പ്രിൻസിപ്പാൾ കെ ആനന്ദവല്ലി പതാക ഉയർത്തി. പി ടി എ പ്രസിഡണ്ട് പി ജെ വർഗ്ഗീസ് ആലോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ വൈസ് പ്രസിഡണ്ട് എ സുരേഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പറും വികസന സമിതി ചെയർപേഴ്സണുമായ സജിത ശ്രീകുമാർ SSLC പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ ഗ്രേഡ് നേടിയ കുട്ടികൾക്ക് ചെറളം സതീഷ് സ്മാരക എൻഡോവ്മെന്റ് വിതരണം ചെയതു. കാർത്തിക എ, ജിനോ ജോസഫ്, സനേഷ് കെ, കീർത്തന ബെന്നി, നിഖിൽ രാജ് പി.കെ എന്നീ കുട്ടികൾ എൻഡോവ്മെന്റ് ഏറ്റുവാങ്ങി. വിവിധ ദിനാചരങ്ങളുടെയും ലോകകപ്പിന്റെയും ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് പി ടി എ കമ്മിറ്റി അംഗങ്ങളായ പി രാജൻ, ബി രാജൻ, ഇ രാജൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. പി മോഹനൻ ആശംസകൾ നേർന്നു. കുട്ടികളുടെ ദേശഭക്തിഗാനങ്ങളും സ്വാതന്ത്യ ദിന സന്ദേശങ്ങളും ഉണ്ടായിരുന്നു. പ്രിൻസിപ്പാൾ കെ ആനന്ദവല്ലി സ്വാഗതവും ഹെഡ്മാസ്റ്റർ ഇ വി എം ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് എല്ലാവർക്കും പായസം വിതരണം ചെയ്തു. പി ടി എ വൈസ് പ്രസിഡണ്ട് എ സുരേഷിന്റെ നേതൃത്വത്തിൽ പി ടി എ കമ്മിറ്റി അംഗങ്ങളും രക്ഷിതാക്കളും ചേർന്നാണ് പായസം തയ്യാറാക്കിയത്
ചിത്രങ്ങള്‍ക്ക് ഇവിടെ Click ചെയ്യുക