pta report

ഫോട്ടോ ലിങ്കുകളോടെയുള്ള പി ടി എ വാര്‍ഷിക റിപ്പോര്‍ട്ട് 2017-18 പ്രസിദ്ധീകരിച്ചിരിക്കുന്നു. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.

Time Table

പുതുക്കിയ ടൈം ടേബിള്‍ DOWNLOADS ല്‍ (UP & HS)

Sunday, October 9, 2016


അന്താരാഷ്ട്ര അധ്യാപക ദിനം ആഘോഷിച്ചു.

തായന്നൂര്‍ : പൂച്ചെണ്ടു നല്‍കിയും പൊന്നാട അണിയിച്ചും പൂര്‍വ്വകാല അദ്ധ്യാപകരെ ആദരിച്ചുകൊണ്ടാണ് തായന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ അന്താരാഷ്ട്ര അധ്യാപക ദിനം ആഘോഷിച്ചത്. വര്‍ഷങ്ങളോളം ഈ വിദ്യാലയത്തില്‍ സേവനമനുഷ്ടിച്ച് സര്‍വ്വീസില്‍ നിന്നും പിരിഞ്ഞ എം വി തോമസ്, ടി ഡി അഗസ്റ്റിന്‍, ആനിയമ്മ ജേക്കബ്, വല്‍സമ്മ ജോസഫ്, ജോര്‍ജ്ജ് കളര്‍പാറ, മേഴ്‌സി ടോം, കുമാരന്‍ പേരിയ എന്നീ അദ്ധ്യാപകരെയാണ് ആദരിച്ചത്. പി ടി എ പ്രസിഡണ്ട് പി ജെ വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമ പഞ്ചായത്തംഗം സജിത ശ്രീകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് ഉഷാദേവി കാമ്പ്രത്ത് ആശംസകള്‍ നേര്‍ന്നു. സ്കൗട്സ് & ഗൈഡ്സ് പട്രോള്‍ ലീഡര്‍മാരാണ് അതിഥികളെ പൊന്നാട അണിയിച്ചത്. പൂര്‍വ്വകാല അദ്ധ്യാപകര്‍ കുട്ടികളുമായി അനുഭവങ്ങള്‍ പങ്കുവച്ചു. പ്രധാനാദ്ധ്യാപിക ഷേര്‍ലി ജോസഫ് സ്വാഗതവും പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് പി മോഹനന്‍ നന്ദിയും പറഞ്ഞു.
ചിത്രങ്ങള്‍ക്ക് ഇവിടെ Click ചെയ്യുക

Saturday, January 16, 2016


പഠനോപകരണങ്ങള്‍ വിതരണം ചെയ്‌തു
തായന്നൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ചേര്‍ന്നു നടത്തിയ സൗഹൃദ ഗൃഹസന്ദര്‍ശന പരിപാടിയില്‍ അവശ്യം വേണ്ട പഠനോപകരണങ്ങള്‍ ഇല്ലാത്തതായി കണ്ടെത്തിയ പത്താം തരം വിദ്യാര്‍ത്ഥികള്‍ക്ക് പി ടി എ നേതൃത്വത്തില്‍ പ്രാദേശിക രക്ഷാകര്‍തൃ അയല്‍ക്കൂട്ടങ്ങളുടെയും അഭ്യുദയ കാംക്ഷികളുടെയും സഹകരണത്തോടെ സ്വരൂപിച്ച ഫര്‍ണിച്ചറുകളും വൈദ്യുതി എത്താത്ത വീടുകളില്‍ നിന്നും വരുന്ന പത്താം തരത്തിലെ കുട്ടികള്‍ക്ക് സൗര റാന്തലുകളും വിതരണം ചെയ്തു. ജില്ലാ പ‍ഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ പരിപാടിയുടെ ഉദ്ഘാടനവും സൗരറാന്തല്‍ വിതരണവും നടത്തി
ചിത്രങ്ങള്‍ PHOTOS പേജില്‍