pta report

ഫോട്ടോ ലിങ്കുകളോടെയുള്ള പി ടി എ വാര്‍ഷിക റിപ്പോര്‍ട്ട് 2017-18 പ്രസിദ്ധീകരിച്ചിരിക്കുന്നു. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.

Time Table

പുതുക്കിയ ടൈം ടേബിള്‍ DOWNLOADS ല്‍ (UP & HS)

Saturday, September 2, 2017


ഓണാഘോഷം 31-08-2017

    പങ്കുവയ്ക്കലിന്റെ ആനന്ദം നുകര്‍ന്ന് തായന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന ഓണസദ്യ ഹൃദ്യമായ ഒരനുഭവം തന്നെയായിരുന്നു. ചോറോഴികെയുള്ള എല്ലാ വിഭവങ്ങളും കുട്ടികള്‍ വീടുകളില്‍ നിന്നു കൊണ്ടുവന്നു. രക്ഷിതാക്കള്‍ വളരെ സന്തോഷത്തോടെ ഈപരിപാടിയുമായി സഹകരിച്ചു.
തുടര്‍ന്നു വായിക്കുക 
ചിത്രങ്ങള്‍ക്ക് ഇവിടെ Click ചെയ്യുക

Sunday, August 20, 2017


       റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപത്തിന് ഇവിടെ Click ചെയ്യുക
       ചിത്രങ്ങള്‍ക്ക് ഇവിടെ Click ചെയ്യുക

സ്വാതന്ത്ര്യ ദിനാഘോഷം 2017

തായന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. പ്രിന്‍സിപ്പാള്‍ കെ ആനന്ദവല്ലി പതാക ഉയര്‍ത്തുകയും സ്കൂള്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുകയും ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം പി ദാമോദരന്‍ പുതുതായി ആരംഭിച്ച ജൂണിയര്‍ റെഡ്ക്രോസ് അംഗങ്ങള്‍ക്ക് സ്കാര്‍ഫ് അണിയിച്ചു. 10 ബി യിലെ കുട്ടികള്‍ ഹിന്ദി ദേശഭക്തിഗാനം ആലപിച്ചു. പി ടി എ പ്രസിഡണ്ട് പി ജെ വര്‍ഗ്ഗീസ്, പി ടി എ കമ്മിറ്റി അംഗങ്ങള്‍, അദ്ധ്യാപകര്‍ രക്ഷിതാക്കള്‍ എന്നിവരൊക്കെ സ്കൂള്‍ അസംബ്ലിയില്‍ പങ്കെടുത്തു.
തുടര്‍ന്നു വായിക്കുക 
ചിത്രങ്ങള്‍ക്ക് ഇവിടെ Click ചെയ്യുക

Sunday, July 30, 2017


നെല്‍കൃഷി
(ഞാറു നടീല്‍ 18-07-2017)

    സ്കൗട്സ് & ഗൈഡ്സിന്റെ നേതൃത്വത്തില്‍ എട്ടുപൊതിപ്പാട് വയലില്‍ നൊല്‍കൃഷി ആരംഭിച്ചു. ശ്രീ കയ്യാലവളപ്പില്‍ മധുവിന്റെ വയലാണ് കൃഷി ഇറക്കാനായി വിട്ടു തന്നത്. 18-07-2017 ന് സ്കൂളില്‍ നിന്നും കുട്ടികളും രക്ഷിതാക്കളും വികസന സമിതി അംഗങ്ങളും ജനപ്രതിനിധികളുംഅദ്ധ്യാപകരും അടങ്ങിയ സംഘം വയലിലെത്തി നാട്ടിപ്പാട്ടിന്റെ അകമ്പടിയോടു കൂടി ഞാറു നട്ടു. കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കുഞ്ഞിക്കണ്ണന്‍ ഞാറു നടീല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ബൈസ് പ്രസിഡണ്ട് പി എല്‍ ഉഷ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഭൂപേഷ്, പഞ്ചായത്ത് അംഗം ലത, പി ടി എ പ്രസി‍ണ്ട് പി ജെ വര്‍ഗ്ഗീസ്, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ കണ്‍വീനര്‍ പി ഗംഗാധരന്‍, വികസന സമിതി ചെയര്‍മാന്‍ വി കരുണാകരന്‍ നായര്‍, സീനിയര്‍ അസിസ്റ്റന്റ് ഉഷാദേവി കാമ്പ്രത്ത്, സ്റ്റാഫ് സെക്രട്ടറി ടി വി മധുകുമാര്‍, സ്കൗട്സ് മാസ്റ്റര്‍ പി ഗോപി, ഗൈഡ്സ് ക്യാപ്റ്റന്‍ എം ടി മേഴ്സി, ഹരിത എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് പി മോഹനന്‍ സ്വാഗതവും ഹെഡ്‌മാസ്റ്റര്‍ ഇ വി എം ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു
ചിത്രങ്ങള്‍ PHOTOS പേജില്‍

ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ഒന്നാം ഘട്ട പരിശീലനം
2017 ജൂലൈ 24-29
IT@ SCHOOL സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഐ സി ടി പരിശീലനം "ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം" പരിപാടിയുടെ ഒന്നാം ഘട്ടം 2017 ജൂലൈ 24 മുതല്‍ 29 വരെ നടന്നു. 8,9 ക്ലാസുകളിലെ 21 കുട്ടികളാണ് പരിശീലനത്തില്‍ പങ്കെടുത്തത്. ഉഷാദേവി കാമ്പ്രത്ത്, റീന വി എന്നീ അദ്ധ്യാപകര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. അആനിമേഷന്‍, മല?ാളം ടൈപ്പിംഗ്, ഇന്റര്‍നെറ്റ്, സൈബര്‍ സുരക്ഷ, ഹാര്‍ഡ്‌വെയര്‍, ഇലക്ട്രോനണിക്സ്, എന്നിവയില്‍ നൈപുണി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
29-07-2017 നു നടന്ന സമാപനച്ചടങ്ങില്‍ പി ടി എ പ്രസിഡണ്ട് പി ജെ വര്‍ഗ്ഗീസ് കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഹെഡ്‌മാസ്ററര്‍ ഇ വി എം ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. അദ്ധ്യാപകരായ ഉഷാദേവി കാമ്പ്രത്ത്, പി ഗോപി എന്നിവര്‍ സംസാരിച്ചു. ഹരികൃഷ്ണന്‍ എം നന്ദി രേഖപ്പെടുത്തി
ചിത്രങ്ങള്‍ PHOTOS പേജില്‍

ചാന്ദ്രദിനാചര​ണം 21-07-2017
 
  ചാന്ദ്രദിനത്തോടനുബന്ധിച്ച് എല്‍ പി, യു പി, ഹൈസ്കൂള്‍ വിഭാഗം കുട്ടികള്‍ക്കായി ചാന്ദ്ര യാത്രയുടെ അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ പ്രദര്‍ശിപ്പിച്ചു. എല്ലാ വിഭാഗത്തിലും ചാന്ദ്രദിന ക്വിസ് മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. യു പി വിഭാഗത്തില്‍ ചാന്ദ്രദിന ചുമര്‍പത്രികാ നിര്‍മ്മാണത്തിലും ഹൈസ്കൂള്‍ വിഭാഗത്തില്‍ ചാന്ദ്രദിന പതിപ്പു നിര്‍മ്മാണത്തിലും മല്‍സരങ്ങള്‍ സംഘടിപ്പിച്ചു
ചിത്രങ്ങള്‍ PHOTOS പേജില്‍ 

Monday, July 17, 2017


വായനപ്പൊലിമ ഉദ്ഘാടനം 17-07-2017

തായന്നൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വായനപ്പൊലിമ എന്ന പേരില്‍ പ്രശ്നോത്തര പരമ്പരക്ക് 17-07-2017ന് തുടക്കം കുറിച്ചു. സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി കൂടിയായ യുവ സാഹിത്യകാരിയും ജേര്‍ണലിസ്റ്റുമായ ജിസ്നി കെ ജോയിസ്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. വിശദമായ റിപ്പോര്‍ട്ടിന് ഇവിടെ Click ചെയ്യുക
ചിത്രങ്ങള്‍ PHOTOS പേജില്‍

Wednesday, June 21, 2017


അന്തര്‍ദേശീയ യോഗാദിനം 21-06-2017

ജൂണ്21 ന് യോഗാ ദിനത്തിലല്‍യു പി വിഭാഗം കുട്ടികള്‍ക്കും ഹൈസ്തൂള്‍വിഭാഗം കുട്ടികള്‍ക്കുമായി പ്രത്യേക പരിശീലനം സംഘടിപ്പിച്ചു. സ്കൂളിലെ കായികാദ്ധ്യാപിക ഞ്ജന പി ആര്ആണ് യു പി വിഭാഗം കുട്ടികള്‍ക്ക് പരിശീലനം നല്കിയത് 
പൂര്‍ണ്ണമായ റിപ്പോര്‍ട്ടിന് ഇവിടെ Click ചെയ്യുക

ചിത്രങ്ങള്‍ PHOTOS പേജില്‍

Monday, June 19, 2017


വായനാ ദിനം 19-06-2017

നമ്മുടെ വിദ്യാലയത്തിലും പി എന്‍ പണിക്കരുടെ ചരമ ദിനമായ ജൂണ്‍ 19 വായനാ ദിനമായി ആചരിച്ചു. രാവിലെ 9.45 നു നടന്ന പ്രത്യേക അസംബ്ലിയില്‍ ഹെഡ്‌മാസ്റ്റര്‍ ഇ വി എം ബാലകൃഷ്ണന്‍ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിച്ചു. ഒപ്പം വായനാദിന സന്ദേശവും നല്‍കി.തുടര്‍ന്നു വായിക്കുക
ചിത്രങ്ങള്‍ PHOTOS പേജില്‍ 
മുഖ്യമന്ത്രിയുടെ സന്ദേശം 16-06-2017



     16-06-2017 ന് ബഹു മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ സന്ദേശം ഹെഡ്‌മാസ്റ്റര്‍ ശ്രീ ഇ വി എം ബാലകൃഷ്ണന്‍ സ്കൂള്‍ അസംബ്ലിയില്‍ വായിച്ചു. നെയിം സ്ലിപ്പുകള്‍ക്കൊപ്പം സന്ദേശത്തിന്റെ കോപ്പികള്‍ കുട്ടികള്‍ക്ക് നല്‍കുകയും ചെയ്തു. ചിത്രങ്ങള്‍ PHOTOS പേജില്‍

Thursday, June 15, 2017


യാത്രയയപ്പ്
സ്കൂളില്‍ നിന്നും സ്ഥലം മാറിപ്പോയ ഷൈലജ സി, സുമ പി കെ, സ്മിത കെ എന്നീ അദ്ധ്യാപകര്‍ക്ക് 09-06-2017 ന് സ്നേഹോഷ്മളമായ  യാത്രയയപ്പ്നല്‍കി. ചിത്രങ്ങള്‍ PHOTOS പേജില്‍

Monday, June 5, 2017


പരിസര ദിനം 2017

        ജൈവവൈവിധ്യ പാര്‍ക്കിന് ജൈവവേലി നിര്‍മ്മാണത്തിനു തുടക്കം കുറിച്ചും വൃക്ഷത്തകള്‍ നട്ടും കൊണ്ടാണ് തായന്നൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പരിസര ദിനം ആചരിച്ചത്. പഞ്ചായത്ത് അംഗം ശ്രീമതി സജിത ശ്രീകുമാര്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു. കാര്‍ത്തിക എ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി ടി എ പ്രസിഡണ്ട് ശ്രീ പി ജെ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. ജൈവവേലി നിര്‍മ്മണോദ്ഘാടനം നിര്‍വ്വഹിച്ചത് പഞ്ചായത്ത് അംഗം ലത ചെറളമായിരുന്നു. സ്കൂള്‍ വികസന സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ശ്രീ വി കരുണാകരന്‍ വൃക്ഷത്തെ നടീല്‍ ഉദ്ഘാടനം ചെയ്തു. എല്‍ എസ് എസ് ജേതാക്കള്‍ക്ക് നിര്‍മ്മല ടീച്ചര്‍ നല്‍കിയ ഉപഹാരങ്ങള്‍ വാര്‍ഡ് മെമ്പര്‍മാരും പി ടി എ പ്രസിഡണ്ടും സ്കൂള്‍ വികസന സമിതി വര്‍ക്കിംഗ് ചെയര്‍മാനും ചേര്‍ന്ന് വിതരണം ചെയ്തു.
          പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ. പി മോഹനന്‍ പരിസരദിന സന്ദേശം നല്‍കി. വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ചുകൊണ്ട് കാര്‍ത്തിക എം ഗോപി പരിസരദിന സന്ദേശം നല്‍കി. അഞ്ച് ഗൈഡ് അംഗങ്ങള്‍ ചേര്‍ന്ന് ഗാനാലാപലവും നടത്തി. പ്രധാനാധ്യാപകന്‍ ശ്രീ. ഇ വി എം ബാലകൃഷ്ണന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ. ടി വി മധുകുമാര്‍ നന്ദിയും പറഞ്ഞു.

          കൃഷിഭവനില്‍ നിന്നും കുട്ടികള്‍ക്ക് കശുമാവിന്‍ തൈകള്‍ വിതരണം ചെയ്തു. പ്രധാനാധ്യാപകന്‍ ശ്രീ. ഇ വി എം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കോടോം ബേളൂര്‍ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ശ്രീ. രാമചന്ദ്രന്‍ കശുമാവ് കൃഷിയെപ്പറ്റി വിശദീകരിച്ചു. ഹരിത ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന എം സുനിത സ്വാഗതം ആശംസിച്ചു. ടി വി മധുകുമാര്‍ നന്ദി രേഖപ്പെടുത്തി. ക്വിസ് മല്‍സരം നടത്തി.
ചിത്രങ്ങള്‍ക്ക് PHOTOS പേജ് സന്ദര്‍ശിക്കുക.

പ്രവേശനോല്‍സവം 2017


ഈ വര്‍ഷത്തെ പ്രവേശനോല്‍സവം 01-06-2017 ന് വിപുലമായി അഘോഷിച്ചു. കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി പി എല്‍ ഉഷ പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ പി ജെ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി സജിത ശ്രീകുമാര്‍ പാഠപുസ്തക വിതരണവും ശ്രീമതി ലത ചെരളം സൗജന്യ ബാഗ് വിതരണവും ഉദ്ഘാടനം ചെയ്തു.
ഒന്നാം തരത്തിലും പ്രീ പ്രൈമറിയിലും പുതുതായി ചേര്‍ന്ന കുട്ടികളെ ബലൂണുകള്‍ നല്‍കി സ്വീകരിച്ചു. മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു. ക്ലാസ് റൂമുകള്‍ അലങ്കരിച്ചിരുന്നു.