pta report

ഫോട്ടോ ലിങ്കുകളോടെയുള്ള പി ടി എ വാര്‍ഷിക റിപ്പോര്‍ട്ട് 2017-18 പ്രസിദ്ധീകരിച്ചിരിക്കുന്നു. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.

Time Table

പുതുക്കിയ ടൈം ടേബിള്‍ DOWNLOADS ല്‍ (UP & HS)

Friday, June 26, 2015


ലോകലഹരിവിരുദ്ധദിനം
           ലോക ലഹരിവിരുദ്ധദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളും നാട്ടുകാരും-അണിനിരന്നസമൂഹചിത്രരചന വേറിട്ട അനുഭവമായി.ലഹരികൊണ്ടുള്ള ദുരിതകാഴ്ചകളാണ് വിദ്യാര്‍ത്ഥികളുള്‍പ്പെടെ വരച്ചുകാട്ടിയത്. ലഹരിവിരുദ്ധചിത്രരചന വൈവിധ്യങ്ങളാല്‍ ശ്രദ്ധേയമായി.സ്ക്കൂള്‍ ഹാളില്‍ തയ്യാറാക്കിയ കാന്‍വാസില്‍ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ രചനാവൈഭവം പകര്‍ത്തി.
         വിദ്യാലയത്തിലെ മുന്‍ചിത്രകലാധ്യാപകന്‍ ശ്രീ.എം വി തോമസ് മാഷാണ്ചിത്രം വരച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തത്.പൂര്‍വവിദ്യാര്‍ത്ഥി ഹരിഗോവിന്ദന്‍ നീലമനയും വിദ്യാര്‍ത്ഥികള്‍ക്കോപ്പം ലഹരിവിരുദ്ധചിത്രങ്ങള്‍ വരച്ചു.
           ഇതോടൊപ്പം നടന്ന ബോധനല്‍ക്കരണപരിപാടി പി ടി എ പ്രസിഡണ്ടും പരപ്പ ബ്ലോക്ക്പഞ്ചായത്ത്അംഗവുമായ എം ഗോപാലന്‍ ഉദ്ഘാടനം ചെയ്തു.ഹയര്‍സെക്കണ്ടരി അധ്യാപകനായ കെ വി സഞ്ജീവന്‍ അധ്യക്ഷത വഹിച്ചു.ഹോസ്ദുര്‍ഗ്ഗ് റെയ്ഞ്ച്സിവില്‍ എക്സൈസ് ഓഫീസര്‍ കെ ജയരാജന്‍ ബോധനല്‍ക്കരണക്ക്ലാസെടുത്തു. പ്രഥമാധ്യാപകന്‍ ശ്രീ പി ടി വിജയന്‍മാസ്റ്റര്‍ സ്വാഗതം ആശംസിച്ചു. ടി വി മധുകുമാര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്ററാഫ് സെക്രട്ടറി എം സുനിത ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.
ചിത്രങ്ങള്‍ക്ക് ഇവിടെ Click ചെയ്യുക

Thursday, June 25, 2015

വായനാവാരാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും


പി. എന്‍ പണിക്കര്‍ അനുസ്മരണവും വിവിധക്ലബ്ബുകളുടെ ഉദ്ഘാടനവും

              ജൂണ്‍ 22തിങ്കളാഴ്ച്ച പി. എന്‍ പണിക്കര്‍ അനുസ്മരണവും വിവിധക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. വനജ ടീച്ചര്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. വിജയന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പൊയില്‍ ഗവ:ഹൈസ്ക്കൂള്‍ അധ്യാപകനായ ശ്രീ. വിനോദ്കുമാര്‍ പി. എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും യോഗത്തില്‍ അദ്ദേഹം നിര്‍വഹിച്ചു. ഹയര്‍ സെക്ക ന്‍‍‍ഡറി അധ്യാപകന്‍ മോഹനന്‍ കെ, മധുകുമാര്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ജോയിസ് മാസ്റ്റര്‍ രസകരമായ ഒരുപരീക്ഷണത്തിലൂടെ ശാസ്ത്രക്ലബ്ബിന്റെ സ്ഥാനം ക്ലബ്ബ് ഉദ്ഘാടനച്ചടങ്ങില്‍ തന്നെ മികവുറ്റതാക്കി. ഗീത ടീച്ചര്‍ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് യോഗം അവസാനിപ്പിച്ചു.

              മധു മാഷിന്റെ ഭൂതം കഥയെ ഭൂതമില്ല എന്ന് വെല്ലുവിളിച്ചുകൊണ്ട് ഗീതടീച്ചര്‍ രംഗത്തെത്തിയപ്പോള്‍ ഭൂതത്തെ ശാസ്ത്രീയമായ പരീക്ഷണത്തിലൂടെ സൃഷ്ടിച്ചുകൊണ്ട് ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തില്‍ ജോയിസ് മാസ്റ്ററും ശാലിനി ടീച്ചറും ചേര്‍ന്ന് വിസ്മയിപ്പിച്ചു
ചിത്രങ്ങള്‍ക്ക് ഇവിടെ Click ചെയ്യുക

ജൂണ്‍ 5 പരിസരദിനം




മരങ്ങള്‍ക്ക് പേര്നല്‍കി കൊണ്ടൊരു പരിസ്ഥിതി സംരക്ഷണം

നീലേശ്വരം: സ്കൂള്‍ വളപ്പിലെ മരങ്ങളുടെ പേരുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി കൊണ്ടുള്ള വേറിട്ട പരിപാടി സംഘടിപ്പിച്ച് തായന്നൂര്‍ ഗവ: എച്ച്. എസ്. എസ്. മാതൃകയായി. സ്കൂളിലെ വ്യത്യസ്തങ്ങളായ അമ്പ തോളം മരങ്ങളുടെ പേരും ശാസ്ത്രനാമവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയ പോസ്റ്റുകളുമാണ് ഓരോ മരത്തിലും പതിച്ചത്. പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായാണ് ഏറെ വിജ്‍‍‍ഞാനപ്രദമായ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. പ്രഥമാധ്യാപകന്‍ പി. ടി. വിഝയന്‍ അധ്യക്ഷത വഹിച്ചു. മരങ്ങളെയും
പ്രകൃതിയെയും സംരക്ഷിക്കാനുള്ള ബോധവല്‍ക്കരണ ഗീതം ജോയിസ് ജോസഫ് ചൊല്ലി കൊടുത്തു. എം. സുനിത, ആതിര ഷാജി, ഉപാസ് കൃഷ്ണ , മുഹമ്മദ് അയാസ് തുടങ്ങിയവര്‍ സംസാരിച്ചു. ഇതോടനുബന്ധി ച്ച് നടത്തിയ പരിസ്ഥിതി ക്വിസ് മത്സരത്തില്‍ അബിത പീറ്ററും, വിദ്യ. കെ. വി. യും വിജയികളായി.

പ്രവേശനോത്സവം-2015-16


പ്രവേശനോത്സവം-2015-16

തായന്നൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍  2015-2016  അധ്യയനവര്‍ഷം പ്രവേശനോത്സവത്തോടെ ആരംഭിച്ചു.അലങ്കരിക്കപ്പെട്ട ക്ളാസ് മുറികള്‍ കുട്ടികളെ സ്വാഗതം ചെയ്തു. മുതിര്‍ന്ന കുട്ടികള്‍ വര്‍ണ്ണ ബലൂണുകള്‍ നല്‍കി നവാഗതരെ സ്വാഗതം ചെയ്തു.പ്രിന്‍സിപ്പാള്‍ ശ്രീ .പി വി സതീശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് ബ്ളോക്ക് പഞ്ചായത്ത്മെമ്പര്‍ ശ്രീ എം ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പാഠപുസ്തകവിതരണവും വൃക്ഷത്തൈവിതരണവും നടന്നു.



    അസംബ്ലിക്കു ശേഷം പ്രവേശനോത്സവഗാനത്തിന്റെ അകമ്പടിയോടെ പുതുതായി പ്രവേശനം നേടിയ കുട്ടികളെ ഗ്രൗണ്ടിലേക്ക്‌ ആനയിച്ചു. ജോയ്സ് മാസ്ററര്‍ നടത്തിയ ഹൈഡ്രജന്‍ബലൂണ്‍പറത്തല്‍ അത്യന്തം ആവേശകരമായിരുന്നു. ഒന്നാം ക്ലാസ്സിലെ പുതുമുഖങ്ങൾക്കും എൽ പി കുട്ടികൾക്കും മധുരപലഹാരവിതരണവും നടത്തി