pta report

ഫോട്ടോ ലിങ്കുകളോടെയുള്ള പി ടി എ വാര്‍ഷിക റിപ്പോര്‍ട്ട് 2017-18 പ്രസിദ്ധീകരിച്ചിരിക്കുന്നു. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.

Time Table

പുതുക്കിയ ടൈം ടേബിള്‍ DOWNLOADS ല്‍ (UP & HS)

Monday, June 5, 2017


പ്രവേശനോല്‍സവം 2017


ഈ വര്‍ഷത്തെ പ്രവേശനോല്‍സവം 01-06-2017 ന് വിപുലമായി അഘോഷിച്ചു. കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി പി എല്‍ ഉഷ പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ പി ജെ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി സജിത ശ്രീകുമാര്‍ പാഠപുസ്തക വിതരണവും ശ്രീമതി ലത ചെരളം സൗജന്യ ബാഗ് വിതരണവും ഉദ്ഘാടനം ചെയ്തു.
ഒന്നാം തരത്തിലും പ്രീ പ്രൈമറിയിലും പുതുതായി ചേര്‍ന്ന കുട്ടികളെ ബലൂണുകള്‍ നല്‍കി സ്വീകരിച്ചു. മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു. ക്ലാസ് റൂമുകള്‍ അലങ്കരിച്ചിരുന്നു.

No comments:

Post a Comment