pta report

ഫോട്ടോ ലിങ്കുകളോടെയുള്ള പി ടി എ വാര്‍ഷിക റിപ്പോര്‍ട്ട് 2017-18 പ്രസിദ്ധീകരിച്ചിരിക്കുന്നു. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.

Time Table

പുതുക്കിയ ടൈം ടേബിള്‍ DOWNLOADS ല്‍ (UP & HS)

Sunday, October 9, 2016


അന്താരാഷ്ട്ര അധ്യാപക ദിനം ആഘോഷിച്ചു.

തായന്നൂര്‍ : പൂച്ചെണ്ടു നല്‍കിയും പൊന്നാട അണിയിച്ചും പൂര്‍വ്വകാല അദ്ധ്യാപകരെ ആദരിച്ചുകൊണ്ടാണ് തായന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ അന്താരാഷ്ട്ര അധ്യാപക ദിനം ആഘോഷിച്ചത്. വര്‍ഷങ്ങളോളം ഈ വിദ്യാലയത്തില്‍ സേവനമനുഷ്ടിച്ച് സര്‍വ്വീസില്‍ നിന്നും പിരിഞ്ഞ എം വി തോമസ്, ടി ഡി അഗസ്റ്റിന്‍, ആനിയമ്മ ജേക്കബ്, വല്‍സമ്മ ജോസഫ്, ജോര്‍ജ്ജ് കളര്‍പാറ, മേഴ്‌സി ടോം, കുമാരന്‍ പേരിയ എന്നീ അദ്ധ്യാപകരെയാണ് ആദരിച്ചത്. പി ടി എ പ്രസിഡണ്ട് പി ജെ വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമ പഞ്ചായത്തംഗം സജിത ശ്രീകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് ഉഷാദേവി കാമ്പ്രത്ത് ആശംസകള്‍ നേര്‍ന്നു. സ്കൗട്സ് & ഗൈഡ്സ് പട്രോള്‍ ലീഡര്‍മാരാണ് അതിഥികളെ പൊന്നാട അണിയിച്ചത്. പൂര്‍വ്വകാല അദ്ധ്യാപകര്‍ കുട്ടികളുമായി അനുഭവങ്ങള്‍ പങ്കുവച്ചു. പ്രധാനാദ്ധ്യാപിക ഷേര്‍ലി ജോസഫ് സ്വാഗതവും പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് പി മോഹനന്‍ നന്ദിയും പറഞ്ഞു.
ചിത്രങ്ങള്‍ക്ക് ഇവിടെ Click ചെയ്യുക

No comments:

Post a Comment