പഠനോപകരണങ്ങള്‍
വിതരണം ചെയ്‌തു
തായന്നൂര്‍ ഗവ.
ഹയര്‍ സെക്കണ്ടറി
സ്കൂളിലെ അദ്ധ്യാപകരും
രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും
ചേര്‍ന്നു നടത്തിയ സൗഹൃദ
ഗൃഹസന്ദര്‍ശന പരിപാടിയില്‍
അവശ്യം വേണ്ട പഠനോപകരണങ്ങള്‍
ഇല്ലാത്തതായി കണ്ടെത്തിയ
പത്താം തരം വിദ്യാര്‍ത്ഥികള്‍ക്ക്
പി ടി എ നേതൃത്വത്തില്‍
പ്രാദേശിക രക്ഷാകര്‍തൃ
അയല്‍ക്കൂട്ടങ്ങളുടെയും
അഭ്യുദയ കാംക്ഷികളുടെയും
സഹകരണത്തോടെ സ്വരൂപിച്ച
ഫര്‍ണിച്ചറുകളും വൈദ്യുതി
എത്താത്ത വീടുകളില്‍ നിന്നും
വരുന്ന പത്താം തരത്തിലെ
കുട്ടികള്‍ക്ക് സൗര റാന്തലുകളും
വിതരണം ചെയ്തു. ജില്ലാ
പഞ്ചായത്ത് പ്രസിഡണ്ട് എ
ജി സി ബഷീര്‍ പരിപാടിയുടെ
ഉദ്ഘാടനവും സൗരറാന്തല്‍
വിതരണവും നടത്തി.
ചിത്രങ്ങള്‍ PHOTOS പേജില്‍
No comments:
Post a Comment