pta report

ഫോട്ടോ ലിങ്കുകളോടെയുള്ള പി ടി എ വാര്‍ഷിക റിപ്പോര്‍ട്ട് 2017-18 പ്രസിദ്ധീകരിച്ചിരിക്കുന്നു. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.

Time Table

പുതുക്കിയ ടൈം ടേബിള്‍ DOWNLOADS ല്‍ (UP & HS)

Monday, June 5, 2017


പരിസര ദിനം 2017

        ജൈവവൈവിധ്യ പാര്‍ക്കിന് ജൈവവേലി നിര്‍മ്മാണത്തിനു തുടക്കം കുറിച്ചും വൃക്ഷത്തകള്‍ നട്ടും കൊണ്ടാണ് തായന്നൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പരിസര ദിനം ആചരിച്ചത്. പഞ്ചായത്ത് അംഗം ശ്രീമതി സജിത ശ്രീകുമാര്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു. കാര്‍ത്തിക എ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി ടി എ പ്രസിഡണ്ട് ശ്രീ പി ജെ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. ജൈവവേലി നിര്‍മ്മണോദ്ഘാടനം നിര്‍വ്വഹിച്ചത് പഞ്ചായത്ത് അംഗം ലത ചെറളമായിരുന്നു. സ്കൂള്‍ വികസന സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ശ്രീ വി കരുണാകരന്‍ വൃക്ഷത്തെ നടീല്‍ ഉദ്ഘാടനം ചെയ്തു. എല്‍ എസ് എസ് ജേതാക്കള്‍ക്ക് നിര്‍മ്മല ടീച്ചര്‍ നല്‍കിയ ഉപഹാരങ്ങള്‍ വാര്‍ഡ് മെമ്പര്‍മാരും പി ടി എ പ്രസിഡണ്ടും സ്കൂള്‍ വികസന സമിതി വര്‍ക്കിംഗ് ചെയര്‍മാനും ചേര്‍ന്ന് വിതരണം ചെയ്തു.
          പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ. പി മോഹനന്‍ പരിസരദിന സന്ദേശം നല്‍കി. വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ചുകൊണ്ട് കാര്‍ത്തിക എം ഗോപി പരിസരദിന സന്ദേശം നല്‍കി. അഞ്ച് ഗൈഡ് അംഗങ്ങള്‍ ചേര്‍ന്ന് ഗാനാലാപലവും നടത്തി. പ്രധാനാധ്യാപകന്‍ ശ്രീ. ഇ വി എം ബാലകൃഷ്ണന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ. ടി വി മധുകുമാര്‍ നന്ദിയും പറഞ്ഞു.

          കൃഷിഭവനില്‍ നിന്നും കുട്ടികള്‍ക്ക് കശുമാവിന്‍ തൈകള്‍ വിതരണം ചെയ്തു. പ്രധാനാധ്യാപകന്‍ ശ്രീ. ഇ വി എം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കോടോം ബേളൂര്‍ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ശ്രീ. രാമചന്ദ്രന്‍ കശുമാവ് കൃഷിയെപ്പറ്റി വിശദീകരിച്ചു. ഹരിത ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന എം സുനിത സ്വാഗതം ആശംസിച്ചു. ടി വി മധുകുമാര്‍ നന്ദി രേഖപ്പെടുത്തി. ക്വിസ് മല്‍സരം നടത്തി.
ചിത്രങ്ങള്‍ക്ക് PHOTOS പേജ് സന്ദര്‍ശിക്കുക.

No comments:

Post a Comment